Monday, May 14, 2018

എല്ലാ മാംസവും ശവമാണ്

ചോദ്യം-
 ഭക്ഷണ രീതി, ഭാഷ, വസ്ത്ര ധാരണം ഇവയൊക്കെ അവരവരുടെ സ്വാതന്ത്ര്യം.  
അവയുടെ അടിസ്ഥാനത്തിൽ വേർതിരിവുകൾ കണ്ടെത്തുന്നതു തന്ന ആധുനികയുഗത്തിനുചേർന്ന പ്രവർത്തിയല്ല.  മിക്ക പ്രാണികളുടെയും മത്സ്യങ്ങളുടേയും   ജീവചക്രം മറ്റു ജീവികൾ അടങ്ങിയതാണ്.  ഒരു ചെടിയുടെ അല്ലെങ്കിൽ  വൃക്ഷത്തിൻ്റെ കായ അതിൻ്റെ കുഞ്ഞാണ് അല്ലെങ്കിൽ ഭ്രൂണമാണ്. എല്ലാ സസ്യങ്ങളും ജീവിക്കുന്നവയാണ്. അവ വളരുന്നു എന്നതാണ് അതിനു തെളിവ്.  ഭക്ഷണത്തിനു വേണ്ടി മറ്റു ജീവനുകൾ എടുക്കാതെ ഒരു ജീവിക്കും ഭൂമിയിൽ അതിജീവിക്കുവാൻ കഴിയില്ല.  സസ്യാഹാരികൾ എന്നു നാം കരുതുന്ന ജന്തുക്കളും സസ്യങ്ങളോടൊപ്പം അനേകം പുഴുക്കളേയും പ്രാണികളെയും അകത്താക്കുന്നുണ്ട്.

ഉത്തരം -
 എത്ര വ്യക്തമായി പറഞ്ഞാലും മനസിലാവില്ല എന്ന് വച്ചാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മാഷെ, ഒരു ജീവിയെ കൊന്നു തിന്നാതെ മറ്റൊരു ജീവിക്ക് ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല  വ്യവസ്ഥിതി ഞങ്ങൾക്ക് അറിയാം. നല്ല പോലെ അറിയാം. മനസിലായോ? 
ഇനി പറയുന്നത് കേൾക്കുക. പ്രകൃതീ നിയമം ക്രൂരമാണ് എങ്കിലും അതിനു വിപരീതമായ രീതിയിൽ, അല്ലെങ്കിൽ ആ നിയമങ്ങളിൽ ക്രൂരമായവ ഒഴിവാക്കി കൊണ്ട് മുന്നോട്ടു പോവുകയാണ് മനുഷ്യ സംസ്കാരം. അമ്മ സ്ത്രീയാണ് എന്ന് വച്ച് ആരും അമ്മയുമായി ലൈംഗികവേഴ്ച ചെയ്യുന്നില്ല. കാരണം? കാരണം മനുഷ്യർ കുറെയേറെ പ്രകൃതീ നിയമങ്ങൾക്ക് വിരുദ്ധമായ നന്മകളിൽ വിശ്വസിക്കുന്നു. മനസിലായോ എന്തോ? 
ആ നന്മകളിൽ നിങ്ങൾ പശുവിനെ കൊല്ലുന്നതും ആടിനെ കൊല്ലുന്നതും ഉൾപെടുത്തിയിട്ടില്ല. ഞങ്ങൾ അത് പാലിക്കേണ്ട നന്മയായി ഉൾപ്പെടുത്തി. മനസിലായോ എന്തോ?
നിങ്ങൾ പാമ്പിനെ തിന്നില്ല.പട്ടിയെ തിന്നില്ല. മനുഷ്യരെ തിന്നില്ല. എട്ടുകാലിയ തിന്നില്ല. കുറെയൊക്കെ അറപ്പു കാരണമാണ് അത്. ഞങ്ങൾക്ക് എല്ലാ മാംസവും കാണുമ്പോൾ ശവമായിട്ടു മാത്രമേ കാണാൻ കഴിയുന്നുള്ളൂ. അപ്പോൾ ഞങ്ങൾക്ക് അത് തിന്നാൻ കഴിയില്ല. മനസ്സിലായോ എന്തോ? 
ഇതൊക്കെയാണ് സസ്യാഹാരികളെ സസ്യാഹാരികൾ ആക്കുന്നത്. വേണമെങ്കിൽ മാംസാഹാര കാര്യത്തിൽ എത്ര വേണമെങ്കിലും പോവാം എന്നറിയാഞ്ഞിട്ടല്ല. നിങ്ങളെ കടത്തി വെട്ടി വേണമെങ്കിൽ ശ്മശാനത്തിൽ അടക്കം ചെയ്ത മനുഷ്യ ശവങ്ങൾ വരെ തിന്നുന്നുണ്ട് ചിലർ. അവർക്കു നിങ്ങൾ പറയുന്നത് പോലെ തന്നെ കാരണങ്ങൾ ഉണ്ട്. അപ്പോൾ നിങ്ങൾ അതിനെ എതിർക്കരുത്. നിങ്ങളുടെ ആദ്യം  പറഞ്ഞ വാദത്തിൽ ഉറച്ചു നിൽക്കണം.

സസ്യങ്ങൾക്കൊന്നും ജീവനില്ലേ? അവ വളരുന്നില്ലേ?A. സസ്യഭക്ഷണത്തിന്‍റെ അധ്യാത്മീക വശം അതിന്റെ അഹിംസയും ത്യാഗവും ആണ്. മാംസങ്ങളില്‍ ഏറ്റവും രുചികരം മനുഷ്യമാംസമാണെന്നു ആരെങ്കിലും പറഞ്ഞാല്‍ അത് പരീക്ഷിച്ച് നോക്കാന്‍ ആരെങ്കിലും തയ്യാറാകുമോ ?. മനുഷ്യനെ പോലെ തന്നെ സഹജീവികളെയും കാണണം എന്ന അധ്യത്മീക ചിന്തയാണ് വെജിറ്റേറിയനിസത്തിനു പിന്നില്‍. സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റം(വേദന സംവേദിപ്പിക്കുന്നതിനു ജീവികളില്‍ ഉള്ളത്) ഇല്ലാത്ത സസ്യങ്ങളും അവയുടെ ഫല മൂലാദികളും ഭക്ഷിക്കുന്നത് മൂലം അവയ്ക്ക് വേദന ഉണ്ടാകുന്നില്ല.

 ഒരു മനുഷ്യനെയും കൊല്ലാന് കഴിയാതിരിക്കുന്നത് നല്ലത്, ഒരു പശുവിനെയോ പക്ഷിയെപോലുമോ കൊല്ലാന് കഴിയാതിരിക്കുന്നത് വളരെ നല്ലത്. സാധ്യമായ അത്രയും ചെയ്യാന് പരിശ്രമിക്കുക. എന്തൊക്കെ സാധ്യമാണ് എന്തൊക്കെ സാധ്യമല്ല എന്നതിനെകുറിച്ച് കൂടുതലായി ചിന്തിക്കേണ്ട. നിങ്ങളുടെ പ്രയത്നങ്ങള് കൊണ്ട് നേടാന് കഴിയുന്നത് ചെയൂ. എല്ലാം അതിനെയാണ് ആശ്രയിച്ചിരിക്കുന്നത്.
നമ്മെ മറ്റൊരാൾ ചെയ്യുന്നത് നമുക്ക് എപ്രകാരം അനുഭവപ്പെടുന്നുവോ അതുപോലെത്തന്നെയാണ് നാം മറ്റൊരു പ്രാണിയെ ചെയ്യുന്നത് അതിനും അനുഭവപ്പെടുക എന്നുള്ള ബോധമാണ് ധാർമ്മികതയുടെ അടിത്തറ. സ്വന്തം സുഖത്തിനുവേണ്ടിയോ രുചിക്കു വേണ്ടിയോ ലാഭത്തിനു വേണ്ടിയോ മറ്റൊന്നിനെ ഉപദ്രവിക്കരുത്. ഇത് പറഞ്ഞുതരാൻ മതമോ തത്വശാസ്ത്രമോ ദൈവമോ എന്തിനാണ്? മനുഷ്യനെ മൃഗത്തിൽ നിന്ന് വേർതിരിക്കുന്നത് ഈ സ്വബോധമാണ്.... 
**********
നൂറുശതമാനം അഹിംസ പാലിക്കാൻ മനുഷ്യനെന്നല്ല ഒരു ജീവിക്കും സാധിക്കുകയില്ല.
നടക്കുമ്പോൾ ഉറുമ്പുകൾ ചാവാം. ശ്വസിക്കുമ്പോൾ അണുക്കൾ ഉള്ളിൽപ്പോകാം. വായതുറക്കുമ്പോൾപോലും അത് സംഭവിക്കാം.പക്ഷെ അറിഞ്ഞുകൊണ്ട്   “കൊല്ലാതിരിക്കുക  “
അത് മനുഷ്യന്റെ സാംസ്കാരികമായ പുരോഗതിയാണ്.

പ്രകൃതിയിലെ എന്തും തിന്നാൻ മനുഷ്യന് സാധിക്കും. എന്തും എടുത്തുപയോഗിക്കാനും കഴിയും. പക്ഷെ സംസ്കാരമുള്ളവർ മറ്റൊരാൾ കൈവശപ്പെടുത്തിയത് അനുവാദമില്ലാതെ ഉപയോഗിക്കുന്നില്ല.

 ഹിംസ കുറഞ്ഞ ഭക്ഷണം ഉള്ളപ്പോൾ അത് തിരഞ്ഞെടുക്കുന്നു.ജീവിതത്തെ ;ജീവനെ സ്നേഹിക്കുന്നവർ അതിനെ ബഹുമാനിക്കുന്നു.
തനിക്കുള്ളിലിരിക്കുന്ന ജീവൻ തന്നെയാണ് സകല ജീവികൾക്കും ഉള്ളിലുള്ളതെന്ന് തിരിച്ചറിയുന്നു.
അത്തരത്തിൽ മാനസികമായി വളർന്നുള്ള ഒരു ജീവിതം മഹത്തരമാണ്.
****************
ഒരു പശുവിനെ മാംസത്തിന് വേണ്ടി വളർത്തി എന്നു വിചാരിക്കുക. അതിന് തൂക്കം വരുന്നത് പുല്ല് തിന്നിട്ടാണ്.  30 കിലോ പുല്ല് തിന്നാൽ 1 കിലോ മാംസം അതിന്റെ ശരീരത്തിൽ അവശേഷിക്കും അങ്ങനെ എങ്കിൽ 1 കിലോ മാംസം തിന്നുമ്പോൾ നമ്മൾ 30 കിലോ സസ്യങ്ങൾ നശിക്കാൻ കാരണമായി.  അല്ലെങ്കിൽ 1 കിലോ മാംസം ശരീരത്തിൽ അവശേഷിക്കുവാൻ 15 കിലോ ധാന്യങ്ങൾ എങ്കിലും അത് കഴിക്കണം.  അങ്ങനെ കിട്ടുന്ന 1 കിലോ മാംസം കഴിക്കുമ്പോൾ എത്രയോ സസ്യഭ്രൂണം നമ്മൾ നശിപ്പിച്ചു.  നേരിട്ടു സസ്യങ്ങളെ ബക്ഷിക്കുമ്പോൾ ഇത്രയും വലിയ ഹിംസയ്ക്ക് നമ്മൾ പങ്കാളി ആവില്ല. ഓർക്കുക.

Sunday, October 15, 2017

കോഴി വിഷമാണ്. ദയവായി അത് ഭക്ഷിയ്ക്കരുതേ....

കോഴി-ഇറച്ചി, മുട്ട തുടങ്ങിയവയില്‍ വരെ മാരകമായ അളവില്‍ കാഡ് മിയം, ക്രോമിയം, കറുത്തീയം തുടങ്ങിയവയുടെ അംശവും കേരള വെറ്ററിനറി  സര്‍വകലാശാലയിലെ വിദഗ് ദ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നതാണ്.
ഇത് ഭക്ഷ്യ യോഗ്യമല്ലെന്നും വിദഗ് ദർ നിർദ്ദേശിച്ചിരുന്നു.

ഇന്ന്‌ കേരളത്തിലെ കോഴിഇറച്ചി വിപണി തമിഴ്‌നാട്ടിലെ നാമക്കല്‍, പല്ലടം, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലെ വ്യാപാരികളാണ്‌ നിയന്ത്രിക്കുന്നത്‌.

മൂന്നര വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിക്ക് പൂര്‍ണ വളര്‍ച്ചയുള്ള ഗര്‍ഭപാത്രം ഉള്ളതായി അടുത്തിടെ പത്രവാര്‍ത്ത വന്നിരുന്നതാണ്.
അതിന്റെ കാരണം മനുഷ്യരിലെ ജനിതക മാറ്റം-ജനിതക വൈകല്യം ആണെന്നും അതിന്റെ അടിസ്ഥാന കാരണം ഇറച്ചിക്കോഴിയാണെന്നും സംശയ ലേശമില്ലാതെ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയതും ആണ്.

നമ്മുടെ നാട്ടിൽ സാധാരണ കോഴികളല്ല, ജനിതക മാറ്റം വരുത്തിയ കോഴികളാണ് നിലവിൽ ഉപയോഗത്തിലുള്ളത്.
അന്തക വിത്തുകൾ പോലെ തന്നെ.

ഇത് നിരോധിച്ചില്ലെങ്കിൽ വരും തലമുറ മാംസപിണ്ഡമാകും.
ഇറച്ചിക്കോഴികളെപ്പോലെ സ്‌കൂൾ ബസ്സുകളിൽ കുത്തി നിറച്ചു കൊണ്ട് പോകപ്പെടുന്ന പുതിയ തലമുറ അതിന്റെ നിദർശനമാണ്.

" ഇന്നത്തെ മനുഷ്യന്റെ കേരളീയ തലമുറ അന്യം നിന്ന് പോകാതിരിക്കാൻ ഇറച്ചിക്കോഴി എന്ന മാരക ഭക്ഷണ പദാർത്ഥം ഇന്ത്യയിൽ നിരോധിക്കണം.

കുട്ടികളുടേയും യുവജനങ്ങളുടെയും ഇഷ്ട ആഹാരമായി തിരഞ്ഞെടുത്തിരിക്കുന്ന ചിക്കന് വേണ്ടി  ഉപയോഗിക്കുന്ന ഇറച്ചിക്കോഴികളെ ഉണ്ടാക്കുന്നത് സാധാരണ നാട്ടിന്പുറത്തുകാർ മുട്ട അടവെച്ചു കോഴി കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്നതുപോലെയല്ല.

കെ എഫ് സി പോലെയുള്ള മൾട്ടി-ഭീമന്മാർ കൃത്രമ ജനിതക പ്രക്രിയ വഴി ഭ്രൂണത്തിനെ വളർത്തിയെടുത്ത കോഴി കുഞ്ഞുങ്ങൾക്ക് പൂടയോ, ചുണ്ടോ,ചിറകോ ഇല്ല.
കുഴൽ വഴി മാത്രം തീറ്റയെടുക്കുന്ന ഇവയുടെ ശരീരത്തിൽ എല്ലിന്റെ ഘടകം വളരെ കുറവാണ്.
അതിനാൽ മാംസം ധാരാളം ലഭിക്കും.
ഉള്ള എല്ലുകൾ തന്നെ തിന്നുകയും ചെയ്യാം.

ഇത്തരം രീതിയിൽ കോഴിയെ വളർത്തുന്നതിന്റെ കാരണം തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനാണ്.
ഇതിനെ ലോകത്ത് ഒരിടത്തും ചിക്കൻ എന്ന് വിളിക്കാറില്ല.
പകരം കെ എഫ് സി എന്ന് മാത്രമേ സംബോധന ചെയ്യാറുള്ളൂ.
സുര്യപ്രകാശമടിച്ചാൽ മരിച്ചുപോകുന്ന ഈ കൃതൃമ ജീവിയെയാണ് കെ.എഫ്.സി-യിലൂടെ നമ്മൾക്ക് ലഭിക്കുന്നത്.

നഗരങ്ങളിൽ കോഴിയിറച്ചിയുടെ പര്യായമായി കെ എഫ് സി മാറിയിരിയ്ക്കുന്നു.
കെ എഫ് സി മോഡൽ ചിക്കൻ പാചകമാണ് നമ്മുടെ വീക്ക് നസ്സ്.

ഇന്ന് പല ഉദ്യോഗസ്ഥരും ജോലിയിൽ സ്ഥലം മാറ്റം തിരഞ്ഞെടുക്കുന്നത് അവരുടെ കുട്ടികളുടെ ഇഷ്ട്ട കേന്ദ്രമായ കെ.എഫ്.സി ശാഖകൾ ഉള്ളിടങ്ങളിലേക്ക് മാത്രമാണ്.

കേരളത്തിലെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും കിട്ടുന്ന പ്രിയങ്കരമായ ചിക്കനോ ?
കേരളത്തിൽ ഒരിക്കലും ചിക്കന് ക്ഷാമമില്ല.
കൃത്രിമ ക്ഷാമവും വിലക്കയറ്റവും സാധാരണയാണ് താനും.
ഹോട്ടലുകളിൽ കോഴി ഇറച്ചി കേടുപാട് കൂടാതെ സൂക്ഷിക്കാൻ വേണ്ടി വളരെ മാരകമായ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്.
രുചി വർദ്ധനയ്ക്കായി അതിലും മാരകമായ രാസപദാര്ഥങ്ങളും ഉപയോഗിയ്ക്കുന്നു.
ഇറച്ചി ഫ്രൈ ചെയ്യുന്ന എണ്ണയെപ്പറ്റി പറയുകയും വേണ്ട.

ഭക്ഷ്യയോഗ്യമല്ലാത്തതും വാഹനങ്ങളിലും വ്യവസായങ്ങളിലും ഉപയോഗിയ്ക്കുന്നതുമായ മിനറൽ എണ്ണയും നൂറിലേറെ തവണ സ്ഥിരമായി ഉപയോഗിയ്ക്കുന്ന ചട്ടിയും എണ്ണയും ഒക്കെ നമുക്കറിയാം, ആരും പറഞ്ഞു പഠിപ്പിയ്ക്കേണ്ട.

ഇത് കൂടാതെ ഈ കൃതൃമ ജീവികൾ പെട്ടെന്ന് മരണപ്പെടാതിരിക്കാൻ ഹോർമോണ്സും ആന്റിബയോട്ടിക്‌സും കുത്തിവെച്ച് വളർത്തുന്നതിനാൽ അവ ഭക്ഷിക്കുന്ന വ്യക്തികളുടെ പ്രത്യുൽപാദന ശേഷിയും പ്രതിരോധശേഷിയും കുറയുകയും വളർന്ന് വരുന്ന കുട്ടികളിൽ ബ്രസ്റ്റ് ക്യാൻസർ കൊളോൺ
ക്യാൻസർ, യൂട്ടറസ് ക്യാൻസർ മുതലായവ ഉറപ്പായും പിടിപെടുന്നതുമാണ്.

ഇനി അടുത്ത തലമുറ കോഴിയിറച്ചി എന്ന വാക്ക് കേൾക്കാൻ കൂടി ഭൂമിയിൽ അവശേഷിക്കില്ല.
ഇപ്പോൾ കെ.എഫ്.സി ഉപയോഗിക്കുന്നവർക്ക്, (അതായത് സൈബർ നഗരങ്ങളിലെ ടെക്കികൾക്കും മറ്റും) ജനിക്കുന്ന കുട്ടികളുടെ ആയുസ്സ് 25-നും 30-നും മധ്യേ അവസാനിക്കും എന്നാണു പാശ്ചാത്യ ഗവേഷകർ പറയുന്നത്. അവരിൽ ജനിക്കുന്ന കുട്ടികൾ കണ്ണും ചെവിയും മറ്റും സമ്പൂർണ്ണ പ്രവർത്തനമില്ലാത്ത ജനിതക വൈകൃതങ്ങൾ ഉള്ളവരായിരിക്കും.

കൃതൃമ ജീവികളെ പോലെ മാറുന്ന മനുഷ്യ സമൂഹത്തെ കുറിച്ച് സങ്കല്പ്പിക്കാൻ തന്നെ പ്രയാസമാണ്.
ഇതിന് കാരണം മനുഷ്യരിൽ ഉണ്ടാകുന്ന ജനിതക മ്യൂറ്റേഷനാണ്.

നമ്മുടെ മനുഷ്യ ലോകത്തിന്റെ ഭാവി തകർക്കുന്ന ഈ മാരക വസ്തു ഇന്ത്യയിൽ തടയാൻ നമ്മൾ ഓരോ വ്യക്തികളും പ്രതിജ്ഞ ചെയ്യണം.

പണക്കൊതി മൂത്ത് ഈ മാരക വിഷത്തിന്റെ വില നിലവാരം താഴ്ത്തി നിശ്ചയിച്ചു ഉപഭോഗം വർദ്ധിപ്പിയ്ക്കാൻ പരസ്യം നൽകി മാധ്യമങ്ങൾ ജനത്തെ ചതിക്കരുതെന്നു പറയേണ്ടതുണ്ട്.

തൂവലുകൾ ഇല്ലാത്ത ഇറച്ചിക്കോഴി വെറും ഇറച്ചിയായിത്തന്നെ ഉദ് പാദിപ്പിച്ചു തുടങ്ങിയിരിയ്ക്കുന്നു.
മസാല പുരട്ടി എണ്ണയിൽ ഇട്ട് പാചകം ചെയ്തു തിന്നാൻ നേരത്ത് ഭക്ഷ്യയോഗ്യമല്ലാത്ത ഭാഗങ്ങൾ കളഞ്ഞു പ്ലെയ്റ്റിൽ വിളമ്പിയാൽ മാത്രം മതിയെന്ന സ്ഥിവിശേഷമാണുള്ളത്.
ഹോട്ടലുകൾക്ക് എന്ത് സുഖം !

അതേ സമയം നാമമാത്രമായ തൂവലുകൾ മാത്രമുള്ള ഒരു പ്രത്യേക ജനിതക സൃഷ്ടിയാണ് ഇന്നത്തെ കേരളത്തിലെ ഇറച്ചിക്കോഴി.
പുതിയ ടെക്‌നോളജിക്കൽ കോഴി നാട്ടിൻ പുറങ്ങളിലും താമസിയാതെ എത്തിക്കൊള്ളും.

*കോഴി വിഷമാണ്.*
*ദയവായി അത് ഭക്ഷിയ്ക്കരുതേ...*