Thursday, February 11, 2016

പ്രകൃതി ജയിച്ചു. അമേരിക്ക തോറ്റു.


                      പ്രകൃതിജീവനത്തിന്റെ കയ്യൊപ്പുള്ള റെക്കോർഡ്‌ പുഷ് അപ്  പ്രകടനവുമായി കെ . ജെ . ജോസഫ്‌. ഒരു മിനിറ്റിൽ ഏറ്റവുമധികം പുഷ് അപ് എന്ന ലോക റെക്കോർഡ്‌ ആണ് എരുമേലി ചാത്തൻതറ സ്വദേശിയും മൂന്നാറിൽ ആയുർവേദ സെന്റെർ മാനേജരുമായ ജോസഫ്‌ സ്വന്തം പേരിലാക്കിയത്.

                     ജോസഫ്‌ ഒരു മിനിറ്റിൽ 82 പുഷ് അപ് എടുത്തപ്പോൾ മിനിറ്റിൽ 79 പുഷ് അപ് എന്ന അമേരിക്കക്കാരൻ റോൺ ഹൂപ്പെരുടെ നിലവിലുള്ള റെക്കോർഡ്‌ ആണ് പഴങ്കഥയായത്‌. മൂന്നു മാസത്തെ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്ന് അധികൃതർ പറഞ്ഞു.

                    പാലും മുട്ടയും മാംസവും ജിമ്നെഷ്യവുമില്ലാതെ കായികക്ഷമത നിലനിർത്താമെന്നു തെളിയിച്ച ജോസഫ്‌ ശുദ്ധ വെജിറ്റെറിയനുമാണ്. സ്ഥിരം ഭക്ഷണം വേവിക്കാത്ത പച്ചക്കറിയും ചോറും ചപ്പാത്തിയും.           

No comments:

Post a Comment