Sunday, July 31, 2016

ബുദ്ധി കൂടുതൽ സസ്യാഹാരികൾക്കു തന്നെ!!!..

                    ഭക്ഷണവും ഒരു വ്യക്തിയുടെ ബുദ്ധിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? തീർച്ചയായും ഉണ്ട്. മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ചു സസ്യാഹാരികളായ വ്യക്തികൾക്കു ബുദ്ധി കൂടുതലായിരിക്കും എന്നു ശാസ്ത്രം തെളിയിക്കുന്നു. ഇതോടു കൂടി വെജിറ്റേറിയന്‍ ആണോ അതോ നോണ്‍വെജിറ്റേറിയന്‍ ആണോ ബുദ്ധിമാന്മാർ എന്ന ആ വലിയ ആശങ്കയ്ക്ക് വിരാമമായിരിക്കുകയാണ്. സസ്യാഹാരികൾ തന്നെ കേമന്മാർ.

                   വെജിറ്റേറിയൻ ആകാൻ ആളുകൾ മടിക്കുന്ന ഈ കാലത്ത് വളരെ ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത് എന്നതിൽ സംശയമില്ല. സസ്യാഹാരികൾക്ക് മാംസാഹാരികളെ അപേക്ഷിച്ചു ബുദ്ധി കൂടും എന്നു പണ്ടു മുതലേ കേൾക്കുന്നുണ്ട് എങ്കിലും നാം അത് ചെവിക്കൊള്ളാറില്ല. ഇപ്പോൾ ശാസ്ത്രവും അതിനുള്ള തെളിവുമായി എത്തിക്കഴിഞ്ഞു. നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡിയാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് പുറത്തു വിട്ടത്. അതീവ ബുദ്ധി സാമര്‍ത്ഥ്യമുള്ളവര്‍ കൂടുതലും  സസ്യാഹാരം കഴിക്കുന്നവരാണെന്നും മാംസാഹാരം കഴിക്കുന്നവര്‍ ബുദ്ധിപരമായി ഇവര്‍ക്ക് പിന്നിലാണെന്നുമാണ് പഠനം തെളിയിക്കുന്നത്.


                      11 ഘട്ടങ്ങളായുള്ള പഠനം പൂർത്തിയായപ്പോഴാണ് നാഷണല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡി റിപ്പോർട്ട് പുറത്തു വിട്ടത് . ഈ പഠനത്തിനർത്ഥം മാംസാഹാരം കഴിക്കുന്ന എല്ലാവരും മന്ദബുദ്ധികൾ ആണെന്നല്ല. എങ്കിലും ഭൂരിഭാഗവും സസ്യാഹാരികളെ അപേക്ഷിച്ച്  ഇക്കൂട്ടർക്ക് ബുദ്ധി അൽപം പിന്നിൽ തന്നെ. അതുകൊണ്ട് ഇനി നോൺ വെജ് ഭക്ഷണങ്ങൾക്ക് പിന്നാലെ പായും മുൻപ് ഒന്നു ഓർക്കുക , രുചിയാണോ ബുദ്ധിയാണോ പ്രധാനം? കൊതിക്കൽപം കടിഞ്ഞാൺ ഇടാൻ പറ്റിയാൽ ഭാവി സുരക്ഷിതം !!!
- manoramaonline

No comments:

Post a Comment