Wednesday, May 31, 2017

ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യ നിരൂപണം

പ്രമുഖമായ യാന്ത്രിക പൂജയായ ശ്രീചക്രപൂജയുടെ വിധാനം എഴുതി തയ്യാറാക്കിയ ചട്ടമ്പി സ്വാമികള്‍ മാംസാഹാരത്തിന് എതിരായിരുന്നു എന്നു കാണിക്കുന്നതാണ് ജീവകാരുണ്യ നിരൂപണം
 മനുഷ്യാദികള്‍ക്കായിട്ടാണ് മൃഗാദികള്‍ സൃഷ്ടിക്കപ്പെട്ടത് എന്നാണെങ്കില്‍ സിംഹം,  കടുവ, പുലി മുതലായവ മനുഷ്യരെയും മറ്റും പിടിച്ചു തിന്നുന്നത് സ്വാഭാവികമായിരിക്കുന്നതു കൊണ്ട് അവയ്ക്കായിട്ടാണ് മനുഷ്യാദികളെ സൃഷ്ടിച്ചത് എന്നു വിചാരിക്കണം. അത്ര തന്നെയുമല്ല സിംഹാദികള്‍ക്ക് ഹിംസയ്ക്കായ് അവയുടെ  കരചരണാദ്യവയവങ്ങളല്ലാതെ തോക്ക്, വാള്‍, കുന്തം മുതലായ അന്യ ആയുധങ്ങളോ ഭക്ഷിക്കുന്നതിലേക്ക് അടുപ്പ്,തീയ്യ്,ഉപ്പ്,പലവ്യഞ്ജനം, പാകം ചെയ്യല്‍ മുതലായവ ഒന്നും തന്നെ വേണ്ടതാനും.അതിനാല്‍ ഇതാണ് സാധാരണ ശരിയായിട്ടുള്ളത്. മനുഷ്യന് മാംസഭക്ഷണം ആദ്യം വെറുപ്പും ചിരപരിചയത്താല്‍ പിടിച്ചതുമാണ്. സിംഹാദികള്‍ക്ക് അങ്ങിനെയല്ല.അതുകൊണ്ട് മൃഗങ്ങള്‍ക്കാഹാരമായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചത്, എന്ന് വിചാരിക്കരുതോ?
 ഇനി ലോകന്യായപ്രകാരം മാംസഭുക്കുകളെയും സസ്യഭുക്കുകളെയും എങ്ങനെയുള്ള അനുഭവത്തിനാണവകാശമുള്ളതെന്നും നോക്കാം. മാംസഭുക്കുകളായ സിംഹം,കടുവ മുതലായ ജന്തുക്കളെ ദുഷ്ടമൃഗങ്ങള്‍ എന്നുംസസ്യഭുക്കുകളായ പശു,ആട്,മാ൯ മുതലായവയെ സാധു മൃഗങ്ങളെന്നും പറഞ്ഞു വരുന്നു. എന്നാല്‍ സിംഹങ്ങള്‍ക്ക് സ്വാഭാവികമായി മാംസമേ വേണ്ടൂ. പ്രയാസപ്പെട്ടാലേ വല്ലപ്പോഴും അതിന് മാംസം കിട്ടുകയുള്ളൂ. നമുക്ക് മാംസാഹാരം കഷ്ടപ്പെട്ട് പരിചയിക്കുന്നതും എളുപ്പത്തില്‍ ലഭിക്കാത്തതുമാണ്. നമ്മെപ്പോലെയാണ്.അന്യ ജന്തുവിന് വേദനെയെന്നുള്ള വിവേകവും മനുഷ്യനാണുള്ളത്. അതുകൊണ്ട്  മൃഗങ്ങള്‍ അല്പവും കുറ്റവാളികളല്ല. ഈ മനുഷ്യനാണ് എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ദുഷ്ടദ്രോഹി. ന്യായസ്ഥനായ മൃഗത്തിന്, 'ദുഷ്ട' എന്ന വിശേഷണം കൊടുത്ത സ്ഥിതിക്ക് മനുഷ്യന് 'ദുഷ്ട ദുഷ്ട' എന്ന വിശേഷണം കൊടുക്കണം. മൃഗം മറ്റൊന്നിനെ ഉപദേശിച്ച് മാംസം തീറ്റാറില്ല. മനുഷ്യനോ കൊല്ലാതിരിക്കുന്ന്വനോട് ദു൪ന്യായങ്ങള്‍പറഞ്ഞ് കൊല്ലിക്കുക കൂടി ചെയ്യുന്നുണ്ട്.അതിനാല്‍ ഇവന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം. അന്യ൯ ഇവനോട് എങ്ങിനെ പെരുമാറാണ് ഇവന്‍റെ ന്യായം സമ്മതിക്കുന്നതെന്ന് നോക്കാം. സാധുമൃഗത്തെ വധിക്കാമെന്ന ഇവന്‍റെ  ന്യായം ദുഷ്ടമൃഗത്തെ ക്രൂരമായി വധിക്കാനും ആ മുറയ്ക്ക്, അനേകകാരണങ്ങളാല്‍  ദുഷ്ട മൃഗത്തേക്കാള്‍ വളരെ ദുഷ്ടനായ ഇവനെ കുറേശ്ശെ വേദനപ്പെടുത്തി അതി ക്രൂരമായി കൊന്നാലും മതിയാകുകയില്ലെന്നുമാണല്ലോ വന്നു ചേരുന്നത്.പറഞ്ഞ് കൊല്ലിക്കുക കൂടി ചെയ്യുന്നുണ്ട്.അതിനാല്‍ ഇവന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം. അന്യ൯ ഇവനോട് എങ്ങിനെ പെരുമാറാനാണ് ഇവന്‍റെ ന്യായം സമ്മതിക്കുന്നതെന്ന് നോക്കാം. സാധുമൃഗത്തെ വധിക്കാമെന്ന ഇവന്‍റെ  ന്യായം ദുഷ്ടമൃഗത്തെ ക്രൂരമായി വധിക്കാനും ആ മുറയ്ക്ക്, അനേകകാരണങ്ങളാല്‍  ദുഷ്ട മൃഗത്തെക്കാള്‍ വളരെ ദുഷ്ടനായ ഇവനെ കുറേശ്ശെ വേദനപ്പെടുത്തി അതി ക്രൂരമായി കൊന്നാലും മതിയാകുകയില്ലെന്നുമാണല്ലോ വന്നു ചേരുന്നത്.ഇങ്ങനെയുള്ള. മനുഷ്യന് ആരെന്തുപദ്രവം ചെയ്താലും ദോഷമില്ലെന്ന് അവന്‍റെ ഹിംസാന്യായം കൊണ്ട് തന്നെ സിദ്ധിക്കുന്നു. 
 നമ്മുടെ ഹിന്ദുമതം മാംസഭക്ഷണത്തെക്കുറിച്ച് എന്തുപറഞ്ഞിരിക്കുന്നുവെന്ന് വളരെ അന്വഷിക്കേണ്ട ആവശ്യമില്ലെന്നാണ് കാണുന്നത്. എല്ലാ പരമാചാര്യ൯മാരും ഒന്നു പോലെ മാംസ ഭക്ഷണത്തെ നിരോധിച്ചിരിക്കയാണ്.

No comments:

Post a Comment